Total Pageviews

Thrikarthika Vilakku - Kerala Mookambika Koratty Sree Mulavallikavu Devi Temple

കേരള ക്ഷേത്ര സംരക്ഷണ സമിതി ദേവസ്വം 
കേരള മൂകാംബിക
ശ്രീ മുളവള്ളിക്കാവ് തൃക്കാർത്തിക വിളക്ക് 
2025 ഡിസംബർ 4 വ്യാഴാഴ്‌ച്ച (1201 വൃശ്ചികം 18)

ഭക്തജനങ്ങളെ,

സരസ്വതിയും ലക്ഷമിയും ദുർഗ്ഗയും ഒരു ശിലയിൽ സ്വയംഭൂവായി  കുടികൊള്ളുന്നതും ആദിപരാശക്തിയും അഭീഷ്ട വരദായിനിയുമായ കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ എഴുപത്തിഏഴാമതുമായ കേരള മൂകാംബിക കൊരട്ടി ശ്രീ മുളവള്ളിക്കാവ് ദേവിയുടെ തൃക്കാർത്തിക വിളക്ക് ഈ വ്യശ്ചിക മാസത്തിൽ ആഗത മായിരിക്കുകയാണ് .

ചിരപുരാതനവും നിത്യനൂതനവും ചരിത്ര പ്രസിദ്ധവുമായ മുളവള്ളിക്കാവ് ദേവിയുടെ ചൈതന്യം തുളുമ്പി നിൽക്കുന്ന ഈ വ്യശ്ചിക തുക്കാർത്തികയിൽ മുളവള്ളിക്കാവിലമ്മയുടെ തൃക്കാർത്തിക വിളക്ക് ഭക്തിപൂർവ്വവും പൂർവ്വാചാര പ്രകാരവും ആഘോഷിക്കുവാൻ ദേശവാസികൾ ഒരുങ്ങി കഴിഞ്ഞ വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു.

ഭക്തിയും ആഹ്ളാദവും ഒത്തിണക്കിയ ആ സുദിനം 2025 ഡിസംബർ 4 ( 1201 വൃശ്ചികം 18 ) വ്യാഴാഴ്‌ച്ചയാണ് നമ്മൾ ആഘോഷിക്കുന്നത് ശക്തി സ്വരൂപിണിയും സർവ്വ മംഗള വരദായിനിയും ആയ മുളവള്ളിക്കാവിലമ്മയുടെ തൃക്കാർത്തിക വിളക്കിൽ പങ്ക് കൊണ്ട് അമ്മയുടെ അനുഗ്രഹത്തിന്  പാത്രീഭൂതരാകുവാൻ എല്ലാ ഭക്തജനങ്ങളെയും സവിനയം ക്ഷണിച്ചു കൊള്ളുന്നു.

കാര്യപരിപാടികൾ

രാവിലെ 6 ന് ഗണപതി ഹോമം

5.30 മുതൽ ക്ഷേത്ര ചടങ്ങുകൾ

7.00 ന് ലളിതാസഹസ്രനാമ ജപം

രാവിലെ 8 മുതൽ 9 വരെ 

നവഗ്രഹ പൂജ 

9 ന് പ്രസന്ന പൂജ 

രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 വരെ ദേവീമാഹാത്മ്യപാരായണം

വൈകീട്ട് 5 മുതൽ 

കൊരട്ടി സുരേഷ് ആശാൻ നയിക്കുന്ന
പഞ്ചാരിമേളം

വൈകീട്ട് 6.30 ന് : കാർത്തിക ദീപം തെളിയിക്കൽ

ദീപാരാധന, വിശേഷാൽ നിറമാല, ചുറ്റുവിളക്ക് 

പ്രഭാഷണം 

തന്ത്രി  പൂജ 
(ക്ഷേത്രം തന്ത്രി -  മേക്കാട്ട് മന ശ്രീ ശങ്കരൻ നമ്പുതിരി)

രാത്രി 8.30 ന് അന്നദാനം

# അന്നേ ദിവസം ദേവിയുടെ പ്രധാന വഴിപാടായ പറ നിറയ്ക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

# തൃക്കാർത്തിക ദിവസം രാവിലെയും വൈകീട്ടും  പ്രത്യേക കാർത്തികപൂജ ഉണ്ടായിരിക്കുന്നതാണ്

# തൃക്കാർത്തിക ദിവസം കാർത്തിക ദീപം തെളിയിക്കുന്നതിലേയ്ക്ക് എണ്ണ , നെയ് വഴി വഴിപാട് സമർപ്പിക്കാവുന്നതാണ്.

# കാർത്തിക പൂജ - 600 രൂപ, ഒരു പാട്ട എണ്ണ - 3000 രൂപ, അര പാട്ട എണ്ണ - 1500 രൂപ, മലർ പറ - 50 രൂപ

ഭക്ത ജനങ്ങൾക്ക് വഴിപാട് ബുക്ക് ചെയ്യാൻ Phone വഴിയും താഴെ കാണുന്ന Google Form Link വഴിയും സാധിക്കുന്നതാണ്.
നിങ്ങളുടെ വഴിപാട് പണം / ഗ്രാമ സേവാ സഹായങ്ങൾ / സംഭാവനകള്‍ ചെക്ക് / ഡി ഡി / മണി ഓര്‍ഢര്‍ താഴെ കാണുന്ന വിലാസത്തില്‍ അയക്കാവുന്നതാണ്.

സെക്രട്ടറി,
മുളവള്ളിക്കാവ് ദേവി ക്ഷേത്രം ട്രസ്റ്റ്,
വെസ്റ്റ് കൊരട്ടി,
പി. ഒ. മാമ്പ്ര.,
തൃശൂര്‍ - 680308.
ഫോൺ (സെക്രട്ടറി) - 97470 59984 or 7558871555

നിങ്ങളുടെ വഴിപാട് പണം / ഗ്രാമ സേവാ സഹായങ്ങൾ / സംഭാവനകള്‍ താഴെ കാണുന്ന ബാങ്ക് അക്കൗണ്ടിലും  അടക്കാവുന്നതാണ്.  

ബാങ്കിൽ തുക അടച്ചതിനു ശേഷം സെക്രട്ടറിയുടെ whatsApp 97470 59984 or 7558871555 ലേക്ക് മെസ്സേജ് അയക്കുക. തുകയുടെ രശീതി അയച്ചുതരുന്നതായിരിക്കും. 

CANARA BANK 
A/C Name : MULAVALLIKAV DEVI SHEKTHRAM TRUST
SB Account  No.: 3480101005381,  
IFSC CODE : CNRB0003480
BRANCH - KORATTY - 
TRICHUR DIST.