പ്രിയ ബന്ധു നമസ്തേ,
ആയിരകണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലനിന്നിരുന്ന വളരെ ബൃഹത്തായ ഒരു മഹാക്ഷേത്രത്തിന്‍റെ പുനര്‍ നിര്‍മ്മാണ പ്രക്രിയയാണ് ഇപ്പോള്‍ മുളവള്ളിക്കാവിൽ നടക്കുന്നത്. താങ്കളും കുടുംബവും ഈ മഹാ ക്ഷേത്രത്തിന്‍റെ പുനര്‍ നിര്‍മ്മാണ പ്രക്രിയയില്‍ മുന്‍പന്തിയില്‍ നില്‍ക്കണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം.
ഒരുകാലത്ത് ഗ്രാമ ക്ഷേത്രങ്ങള്‍ സാമൂഹ്യ- സാംസ്ക്കാരിക - ധാര്‍മ്മിക - നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്നുകൊങ്ങ് ഹിന്ദുജനവിഭാഗത്തിന് നേര്‍വഴിക്കാണിച്ചിരുന്ന ഒരു സമയമുങ്ങായിരുന്നു. കാലക്രമേണ അതെല്ലാം ക്ഷയിച്ച് ക്ഷയിച്ച് ഇല്ലാതായി. ജനപങ്കാളിത്തം വളരെ കുറഞ്ഞ് വന്നു. ക്ഷേത്രം മാത്രം പോര, ഈശ്വര ഭക്തിയുള്ള ഭക്തജന പങ്കാളിത്വം കൂടീ അത്യന്താപേഷിതമാണന്ന് മനസിലാക്കിയ കേരള ഗാന്ധി ശ്രി കേളപ്പജി യും മാധവ്ജിയും തുടങ്ങിവച്ചതാണ് കേരള ക്ഷേത്ര സംരക്ഷണ സമിതി.
സമിതിയുടെ നേതൃത്വത്തിലാണ് ശ്രീ പരശുരാമനാല്‍ കങ്ങെത്തിയ കേരളത്തിലെ 108 ദുര്‍ഗ്ഗാലയങ്ങളില്‍ 77-ാംമത്തെതായ സ്വയംഭൂ ശ്രീ മുളവള്ളിക്കാവ് ദേവിയുടെ ഭവ്യമായ പുണ്യക്ഷേത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. നുറ്റാങ്ങുകളുടെ ചരിത്ര സ്മൃതികളുറങ്ങുന്ന കൊരട്ടി ദേശത്തിന്‍റെ ദേവതയാണ് ശ്രീ മുളവള്ളിക്കാവ്ദേവി. അതുപോലെ തന്നെ മറ്റൊരു പ്രത്യേകതകൂടിയുങ്ങ് ഈ ക്ഷേത്രത്തിന്, അത് ശ്രീ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്‍റെ പ്രധാന ചില ചിട്ട വട്ടങ്ങളോട് സാമ്യം ഉള്ള ക്ഷേത്രം ആണെന്നുള്ളതുമാണ്. അതിനാൽ കേരള മൂകാംബിക ക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്നു .
ഒരു ക്ഷേത്രം പുനര്‍ നിര്‍മ്മിക്കുമ്പോള്‍ അതില്‍ പങ്കാളിയാകാനുള്ള സൗഭാഗ്യം ഒരു പുരുഷായുസില്‍ വളരെ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന പുണ്യമായ കാര്യമാണ്. അതുപോലെ ഒരു ദൈവ നിയോഗം കൂടിയാണ് താങ്കളും ഈ മഹാക്ഷേത്രത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തില്‍ പങ്കാളി ആകുക എന്നതും. ഇതിലൂടെ നേടുന്ന സദ്ഫലം നമ്മുടെ ഏഴ് തലമുറകള്‍ക്ക് കൂടി ക്ഷയിക്കാത്ത പുണ്യം നേടി കൊടുക്കാം എന്നുള്ളതാണ്.
ശ്രീ മുളവള്ളിക്കാവ് ദേവിയുടെ ഈ പുണ്യ ക്ഷേത്ര പുനര്‍ നിര്‍മ്മാണത്തില്‍ താഴെ കാണുന്ന ഏന്തെങ്കിലും സഹായം നല്‍കി താങ്കളും ഈ പുണ്യയജ്ഞത്തില്‍ പങ്കാളിയാകുവാന്‍ വിനയപൂര്‍വ്വം ക്ഷണിക്കുന്നു.
ആദരപൂര്‍വ്വം,
പ്രസിഡന്‍റ്/സെക്രട്ടറി
നിങ്ങളുടെ വഴിപാട് പണം / ഗ്രാമ സേവാ സഹായങ്ങൾ / സംഭാവനകള്‍ ചെക്ക് / ഡി ഡി / മണി ഓര്‍ഢര്‍ താഴെ കാണുന്ന വിലാസത്തില്‍ അയക്കാവുന്നതാണ്.
സെക്രട്ടറി,
മുളവള്ളിക്കാവ് ദേവി ക്ഷേത്രം ട്രസ്റ്റ്,
വെസ്റ്റ് കൊരട്ടി,
പി. ഒ. മാമ്പ്ര.,
തൃശൂര്‍ - 680308.
ഫോൺ - 9947420782
നിങ്ങളുടെ വഴിപാട് പണം / ഗ്രാമ സേവാ സഹായങ്ങൾ / സംഭാവനകള്‍ താഴെ കാണുന്ന ബാങ്ക് അക്കൗണ്ടിലും അടക്കാവുന്നതാണ്.
സെക്രട്ടറി,
മുളവള്ളിക്കാവ് ദേവി ക്ഷേത്രം ട്രസ്റ്റ്,
വെസ്റ്റ് കൊരട്ടി,
പി. ഒ. മാമ്പ്ര.,
തൃശൂര്‍ - 680308.
ഫോൺ - 9947420782
നിങ്ങളുടെ വഴിപാട് പണം / ഗ്രാമ സേവാ സഹായങ്ങൾ / സംഭാവനകള്‍ താഴെ കാണുന്ന ബാങ്ക് അക്കൗണ്ടിലും അടക്കാവുന്നതാണ്.
ബാങ്കിൽ തുക അടച്ചതിനു ശേഷം സെക്രട്ടറിയുടെ whatsApp 9947420782 ലേക്ക് മെസ്സേജ് അയക്കുക. തുകയുടെ രശീതി അയച്ചുതരുന്നതായിരിക്കും.
CANARA BANK
A/C Name : MULAVALLIKAV DEVI SHEKTHRAM TRUST
SB Account No.: 3480101005381,
IFSC CODE : CNRB0003480
BRANCH - KORATTY -
TRICHUR DIST.
Page Sponsored by...
Mahadeva Travels
Koratty - Chalakudy - Angamaly
Ph.9846736517
