Total Pageviews

Ashta Dravya Ganapathi Homam - Koratty Sree Mulavallikavu Devi Temple


 കൊരട്ടി മുളവള്ളിക്കാവ് ഗണപതിക്ക്  
അഷ്ടദ്രവ്യ ഗണപതിഹോമം
2024 ജൂലായ് 21 (1199 കർക്കിടകം 6) ഞായറാഴ്ച

സഹസ്രാബ്ദങ്ങളായി കൊരട്ടിയുടെ ദേശദേവതയായ മുളവള്ളിക്കാവ് ദേവിയുടെയും നാട്ടുകാരുടെയും വിഘ്നങ്ങൾ അകറ്റി ദേവിയുടെ സംരക്ഷകനായി വിരാജിക്കുന്ന കൊരട്ടി മുളവള്ളിക്കാവ് ഗണപതിക്ക് ഈ വരുന്ന 2024 ജൂലൈ 21 ( കൊല്ലവർഷം 1199 കർക്കിടകം 6)  ഞായറാഴ്ച  മുൻ വർഷത്തേതു പോലെ ഈ വർഷവും അഷ്ടദ്രവ്യ ഗണപതിഹോമം നടത്തപ്പെടുന്നു. 

നമ്മുടെ കുടുംബ പുരോഗതിക്കും ഐശ്യര്യത്തിനും, സകല വിഘ്ന നിവാരണത്തിനായും നടത്തപ്പെടുന്ന ഈ അഷ്ടദ്രവ്യ ഗണപതി ഹോമത്തിൽ പങ്കാളികളാകാൻ എല്ലാ നല്ലവരായ ഹൈന്ദവ ഭക്തരേയും മുളവള്ളിക്കാവ് ഗണപതിയുടെ തിരു സന്നിധിയിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു.

ചാരവശാൽ ശനിദോഷമുള്ള മകര കൂറ്, കുംഭ കൂറ്, മീനകൂറിൽ പെട്ട (ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി) 

എടവകൂറിൽ പെട്ട (കാർത്തിക- രോഹിണി, മകീരം)

ചിങ്ങകൂറിൽ പെട്ട (മകം, പൂരം, ഉത്രം)

വ്യശ്ചികകൂറിൽ പെട്ട (വിശാഖം, അനിഴം , തൃക്കേട്ട)

എന്നീ നക്ഷത്രക്കാരും  ഇപ്പോൾ ശനിദശ അനുഭവിക്കുന്നവരും മുളവള്ളിക്കാവ് ഗണപതിക്ക് അഷ്ടദ്രവ്യ ഗണപതി ഹോമം നടത്തുന്നത് ദോഷ നിവാരണത്തിന് വളരെ ഉത്തമമാണ്.

ഹോമം തുടങ്ങുമ്പോൾ ഹോമത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും കറുകയും മുക്കുറ്റിയും ഹോമത്തിൽ സമർപ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഗണപതി ഹോമം ഫോണ്‍ വഴി ബുക്ക് ചെയ്യുന്നവര്‍ 22/07/2023 ന് മുന്‍പായി  ബുക്ക് ചെയ്യേണ്ടതാണ്‌ 

ഗണപതി ഹോമം ഒന്നിന് - 150 രൂപ
സമയം :- കാലത്ത് 6 മുതൽ 8.30 വരെ

(ഫോണ്‍ : Ph. 97470 59984, 75588 71555,  99950 19614 )