Total Pageviews

Navarathri Mahotsavam - Koratty Sree Mulavallikav Devi Temple

കേരള ക്ഷേത്ര സംരക്ഷണ സമിതി ദേവസ്വം 
കേരള മൂകാംബിക 
ശ്രീ മുളവള്ളിക്കാവ് ദേവി ക്ഷേത്രത്തിലെ

മുളവള്ളിക്കാവ് നവരാത്രി  മഹോത്സവം 
2024 ഒക്ടോബർ 10 മുതല്‍ ഒക്ടോബർ 13 വരെ

ഭക്തജനങ്ങളെ,

സരസ്വതി ക്ഷേത്രമായ കൊരട്ടി കേരള മൂകാംബിക ശ്രീ മുളവള്ളിക്കാവ് ദേവി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി തീർത്ഥാടന മഹോത്സവം (പൂജവെപ്പ് - വിദ്യാരംഭം - വിജയദശമി ) 2024 ഒക്ടോബർ 10 മുതല്‍ 13 വരെ ആഘോഷിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു.

കേരളത്തില്‍ വളരെ കുറച്ച് ക്ഷേത്രങ്ങളാണ് വിദ്യാ ദേവതയായ സരസ്വതിദേവിയുടെ സാന്നിദ്ധ്യമുള്ളത്. അതില്‍ ഒന്നാണ് ശ്രീ മുളവള്ളിക്കാവ് ദേവി ക്ഷേത്രം എന്നുള്ള കാര്യം ഏവര്‍ക്കും അറിവുള്ളതാണല്ലോ. ക്ഷേത്ര സന്നിധിയില്‍ നവരാത്രിയോടനുബദ്ധിച്ച് നടത്തപ്പെടുന്ന പൂജകളില്‍ പങ്കെടുക്കുവാനും ദേവിയുടെ അനുഗ്രഹത്തിന് പാത്രീഭൂതരാകുവാനും എല്ലാ ഭക്തജനങ്ങളുടെയും സാന്നിദ്ധ്യവും സഹകരണവും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

എന്ന്  പ്രസിഡന്‍റ് / സെക്രട്ടറി             
മുളവള്ളിക്കാവ് ദേവസ്വം

10-10-2024  വ്യാഴം :  വൈകീട്ട് 5 മണി മുതല്‍ പൂജവെപ്പ്,
നിറമാല, ചുറ്റുവിളക്ക് 

11-10-2024  വെള്ളി  : ദുര്‍ഗ്ഗാഷ്ടമി പൂജ , 
വൈകീട്ട് 6 മണി മുതല്‍ നിറമാല, ചുറ്റുവിളക്ക് 

12-10-2024  ശനി : മഹാനവമി പൂജ, 
രാവിലെ 8.00 മുതൽ - കന്യകാ പൂജ 
വൈകീട്ട് 6 മണി മുതല്‍ നിറമാല, ചുറ്റുവിളക്ക് 

13-10-2024ഞായർ : വിജയദശമി പൂജ
രാവിലെ 7.30 മുതല്‍ 8.30 വരെ സാമൂഹ്യാരാധന.
രാവിലെ 8.30 മുതല്‍ സരസ്വതി പൂജ, വിദ്യാരംഭം.
രാവിലെ 9.00 മുതല്‍ പ്രസന്ന പൂജ തുടര്‍ന്ന് പൂജയെടുപ്പ്

നവരാത്രി ദിനങ്ങളിലെ പ്രധാന വഴിപാടുകൾ 
ഒരു നേരത്തെ പൂജ - 600 /-
സരസ്വതി പൂജ - 100/-
പൂജ ബുക്ക് ചെയ്യാൻ ക്ഷേത്രവുമായി ബന്ധപെടുക  

കുറിപ്പ് : 

12-10-2024 ന് കന്യകാ പൂജയ്ക്ക് പങ്കെടുക്കുന്ന 10 വസിന് താഴെയുള്ള പെൺകുട്ടികളുടെ പേരും നാളും മുൻകൂട്ടി ക്ഷേത്രത്തിൽ രജിസ്റ്റർ ചെയ്യണം.

പങ്കെടുക്കുന്ന കുട്ടികൾ മുന്ന് ദിവസം വ്രതം അനുഷ്ടിക്കേണ്ടതാണ്‌.

കന്യകാ പൂജ ചെയ്യുന്നവരും  കന്യകാ പൂജക്ക്‌ ഇരിക്കുന്ന കുട്ടികളും  ഒക്ടോബർ 10 മുതൽ വ്രതം എടുക്കണം 
അവരും ക്ഷേത്രത്തിൽ പേര് രജിസ്റ്റർ ചെയ്യണം 

എഴുത്തിനിരുത്തുവാനുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ നേരത്തെ സമിതിയില്‍ പേരും നാളും നല്‍കണം.

ഒന്നിനും ക്ഷേത്രത്തിൽ റെജിസ്ട്രേഷൻ ഫീസ് ഈടാക്കുന്നതല്ല 

കൂടുതൽ വിവരങ്ങൾക്ക്‌ ക്ഷേത്രവുമായി ബദ്ധപ്പെടുക 

Phone.  97470 59984  (സെക്രട്ടറി)

ഭക്ത ജനങ്ങൾക്ക് വഴിപാട് ബുക്ക് ചെയ്യാൻ Phone വഴിയും താഴെ കാണുന്ന Google Form Link വഴിയും സാധിക്കുന്നതാണ്.