Total Pageviews

Makam Thozhal- Koratty Mulavallikavu Devi Temple

കേരള ക്ഷേത്ര സംരക്ഷണ സമിതി ദേവസ്വം
 
കേരള മൂകാംബിക ശ്രീ മുളവള്ളിക്കാവ് ദേവി ക്ഷേത്രത്തിലെ 

മകം തൊഴൽ മഹോത്സവം 

2024 ഫെബ്രുവരി 22 മുതൽ 2വരെ  (1199 കുംഭം 9.10,11  ) 

മകം തൊഴൽ 
2024 ഫെബ്രുവരി 24 ശനിയാഴ്ച്ച  ഉച്ചക്ക് 2  മുതൽ രാത്രി 8 വരെ  

സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ 
ശരണ്യേ ത്രിയംബികേ ഗൗരി നാരായണി നമോസ്തുതേ 
ശരണാഗത ദിനാർത്ത പരിത്രാണ പാരായണേ 
സർവസ്യാർത്തി ഹരേ ദുർഗ്ഗാ ദേവി നമോസ്തുതേ 

ഭക്തജനങ്ങളെ,

108 ദുർഗ്ഗാലയങ്ങളിൽ എഴുപത്തിഏഴാമത്തെതും (സരസ്വതി - ലക്ഷ്‌മി -ദുർഗ്ഗാ ) മൂന്ന് ദേവതകൾ ഒരു ശിലയിൽ സ്വയംഭൂവായി കുടികൊള്ളുകയും അതി പുരാതനവും നൂറ്റാണ്ടുകൾ പഴക്കമുള്ളതുമായ കൊരട്ടി കേരള മൂകാംബിക ശ്രീ മുളവള്ളിക്കാവ് ദേവി ക്ഷേത്രം കാലങ്ങൾക്കും ദേശാന്തരങ്ങൾക്കുമപ്പുറത്ത്  നാടിൻ്റെ ക്ഷേമ ഐശ്വര്യങ്ങൾക്കും തലമുറകളുടെ ഭൂത വർത്തമാന കാലങ്ങളിൽ ഐശ്വര്യ സമൃദ്ധമായ അനുഗ്രഹങ്ങൾ നൽകി ഭാവികാലത്തെ സമ്പന്നമാക്കുന്ന ആദിപരാശക്തി വാണരുളുന്നിടമാണ്. കൊരട്ടിയുടെ ദേശ ദേവതയും സംരക്ഷകയും വിളിച്ചാൽ വിളിപ്പുറത്തെത്തുന്നതുമായ മുളവള്ളിക്കാവിലമ്മയുടെ ഈ വർഷത്തെ മകം തൊഴൽ മഹോത്സവം 2024 ഫെബ്രുവരി 23 മുതൽ 24 വരെ (1199 കുംഭം 10,11 ) കൊണ്ടാടുകയാണ് . (മകം തൊഴൽ  2024 ഫെബ്രുവരി 24 ശനിയാഴ്ച്ച,   ദർശന സമയം ഉച്ചക്ക് 2  മുതൽ രാത്രി 8 വരെ 

അഭീഷ്ട വരദായിനിയും ക്ഷിപ്ര പ്രസാദിനിയുമായ മുളവള്ളിക്കാവിലമ്മയുടെ തിരുനടയിൽ നടക്കുന്ന 
ഉത്സവചടങ്ങുകളിൽ പങ്കെടുക്കുന്നതുകൊണ്ട് ഉദ്ദിഷ്ടകാര്യസിദ്ധി ഫലമാണ് ലഭിക്കുന്നത്. അന്നത്തെ മകം തൊഴൽ ദർശനത്താൽ മംഗല്യസൗഭാഗ്യവും ഇഷ്ടസന്താനലബ്‌ധിയും ദീർഘമംഗല്യവും അഭീഷ്ടവരസിദ്ധിയും കൈവരുമെന്നത് ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല പ്രശ്‌ന ചിന്തയിൽ തെളിഞ്ഞ കാര്യമാണ്. ദേവിയുടെ അനുഗ്രഹങ്ങൾക്ക് പാത്രീഭൂതരാകുവാനും ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുക്കുവാനും എല്ലാ ഭക്തജനങ്ങളെയും ആത്മാർത്ഥമായി ക്ഷണിക്കുന്നു. അതിനോടൊപ്പം  മുൻപ് ചെയ്തുതന്ന  എല്ലാ  സഹായസഹകരണങ്ങൾക്ക് നന്ദി പറയുകയും തുടർന്നും എല്ലാ സാന്നിദ്ധ്യ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് വീണ്ടും ഒരിക്കൽക്കൂടി സവിനയം ക്ഷണിച്ചുകൊള്ളുന്നു.

എന്ന് 
പ്രസിഡണ്ട് / സെക്രട്ടറി 
മുളവള്ളിക്കാവ് ദേവസ്വo 

Ph .: 97470 59984, 85928 92009, 75588 71555, 99950 19614

കാര്യപരിപാടികൾ 

ഒന്നാം ദിവസം - 2024 ഫെബ്രുവരി 23 (1199 കുംഭം 10) വെള്ളി 

രാവിലെ 5.30 ന്  : നിർമാല്യദർശനം
6.00 മുതൽ : ഗണപതി ഹോമം 
8.00 മുതൽ : പ്രസന്ന പൂജ
 
വൈകിട്ട് 5 ന് - നടതുറപ്പ് 

പുതിയ മണി കിണറിനുള്ള പ്രത്യക പൂജകൾ,   
അത്ഭുത ശാന്തി, ഘനനാദി പൂജകൾ, കാൽ കഴുകിച്ചൂട്ട് 
ശുദ്ധി ക്രിയകൾ,  വാസ്തു ഹോമം,
രക്ഷോഘ്‌ന ഹോമം, വാസ്തുബലി,
വാസ്തു കലശം, പ്രസാദ ശുദ്ധി,
പ്രസാദ പൂജ, അസ്ത്രകലശപൂജ,
വാസ്തു കലശാഭിഷേകം, വാസ്തു പുണ്യാഹം,

വൈകിട്ട് 7 ന് - പ്രഭാക്ഷണം
അന്നദാനം 
      
രണ്ടാം ദിവസം - 2024 ഫെബ്രുവരി 24 (1199 കുംഭം 11) ശനി 

രാവിലെ 5.00 ന്  : പള്ളിയുണർത്തൽ 
രാവിലെ 5.30 ന്  : നിർമാല്യദർശനം
6.00 മുതൽ : ഗണപതി ഹോമം 
ഉഷപൂജ 
ബ്രാഹ്മിണിപാട്ട്
ചതുശുദ്ധി , ധാര , പഞ്ചഗവ്യം,പഞ്ചഗം 
കലശാഭിഷേകം 
ഗണപതിക്ക്‌ കലശാഭിഷേകം 
ഉച്ച പൂജ , ശ്രീഭൂതബലി 

ഉച്ചയ്ക്ക് 12.30 ന് : പ്രസാദ ഊട്ട് 
2 ന് : മകം തൊഴൽ 

വൈകിട്ട് 5 ന് - പഞ്ചവാദ്യത്തോടുകൂടിയുള്ള എഴുന്നള്ളിപ്പ് 
6.30 ന് പഞ്ചലങ്കാരപൂജയോടുകൂടെയുള്ള ദീപാരാധന, നിറമാല-ചുറ്റുവിളക്ക് 
6.45 ന് ദേവിക്ക് പൂമൂടൽ  
7.00 ന് താലം വരവ് 
(പറയൻകാവിൽ നിന്ന് പാക്കനാർ മേളത്തോടെ താലം വരവ്)
7.45 അത്താഴ പൂജ 
8.00 നട അടക്കൽ 

നിർദ്ദേശങ്ങൾ

#ദേവിയുടെ ഇഷ്ട വഴിപാടായ പറ നിറക്കുന്നതിനുള്ള സൗകര്യം ക്ഷേത്രത്തിൽ ഉത്സവദിനങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്.

#മംഗല്യ സൗഭാഗ്യത്തിനുള്ള ദേവിക്കുള്ള പ്രത്യേക വഴിപാടായ ഇരട്ടത്താലിയും ഇണപുടവയും സമർപ്പിക്കുന്നതിന് ക്ഷേത്രത്തിൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ് .

#മകം ദർശനത്തിന് വരുന്ന ഭക്ത ജനങ്ങൾക്ക് ദേവിക്ക് നിവേദിച്ച അപ്പം, പായസം വിതരണം ഉണ്ടായിരിക്കുന്നതാണ്.

#കുട്ടികൾക്കുള്ള വിദ്യാ മന്ത്രത്തിൽ ജപിച്ച ചരട് പേരും നാളും നൽകി മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ് .

ഭക്ത ജനങ്ങൾക്ക് വഴിപാട് ബുക്ക് ചെയ്യാൻ Phone വഴിയും താഴെ കാണുന്ന Google Form Link വഴിയും സാധിക്കുന്നതാണ്.

നിങ്ങളുടെ വഴിപാട് പണം / സേവാ സഹായങ്ങൾ / സംഭാവനകള്‍ ചെക്ക് / ഡി ഡി / മണി ഓര്‍ഢര്‍ താഴെ കാണുന്ന വിലാസത്തില്‍ അയക്കാവുന്നതാണ്.

സെക്രട്ടറി,
മുളവള്ളിക്കാവ് ദേവി ക്ഷേത്രം ട്രസ്റ്റ്,
വെസ്റ്റ് കൊരട്ടി,
പി. ഒ. മാമ്പ്ര.,
തൃശൂര്‍ - 680308.
ഫോൺ  - 97470 59984

നിങ്ങളുടെ വഴിപാട് പണം / ഗ്രാമ സേവാ സഹായങ്ങൾ / സംഭാവനകള്‍ താഴെ കാണുന്ന ബാങ്ക് അക്കൗണ്ടിലും  അടക്കാവുന്നതാണ്.  

ബാങ്കിൽ തുക അടച്ചതിനു ശേഷം സെക്രട്ടറിയുടെ whatsApp 97470 59984 ലേക്ക് മെസ്സേജ് അയക്കുക. തുകയുടെ രശീതി അയച്ചുതരുന്നതായിരിക്കും. 

CANARA BANK 
A/C Name : MULAVALLIKAV DEVI SHEKTHRAM TRUST
SB Account  No.: 3480101005381,  
IFSC CODE : CNRB0003480
BRANCH - KORATTY - 
TRICHUR DIST.

(പരിപാടിയിൽ മാറ്റം വരുത്തുവാൻ സമിതിക്ക്‌ അധികാരം ഉണ്ടായിരിക്കുന്നതാണ്)





This Page Sponsored by...