Total Pageviews

Akshaya Tritiya Dharsan - Koratty Sree Mulavallikav Devi Temple


മുളവള്ളിക്കാവ് അക്ഷയ തൃതീയ ദർശനം
 2024 മെയ് 10 വെള്ളിയാഴ്ച്ച      



വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു (ചാന്ദ്രദിനം) അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. അക്ഷയതൃതീയനാളിൽ ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതൽക്കേ വിശ്വാസമുണ്ട്. അന്ന് ദാനാദിധർമ്മ സമർപ്പണങ്ങൾ നടത്തുന്നത് പുണ്യമായി  കരുതുന്നു. വർഷത്തിലെ ഏറ്റവും ആദരണീയങ്ങളായ തിഥികളിൽ അക്ഷയതൃതീയ ഉൾപ്പെടുന്നു. ദേവൻമാർക്കുപോലും ഇതു വന്ദനീയമാണ് എന്നു പ്രകീർത്തിക്കപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിൽ അക്ഷയ ത്രിത്വയ ദിനത്തിൽ ശ്രീ  മഹാലക്ഷ്മിയെ ആരാധിക്കുന്നു.  അക്ഷയ ത്രിതീയ  ദിനത്തിൽ നൽകിയ സമർപ്പണം ഒരിക്കലും പാഴാക്കപ്പെട്ടിട്ടില്ല. അതിനാൽ, ഈ ദിവസങ്ങളിൽ സമർപ്പങ്ങളിലൂടെ നിരവധി പുണ്യം ലഭിക്കുന്നു.

ഒരു യുഗം അവസാനിക്കുന്നതും മറ്റൊരു യുഗം ആരംഭിക്കുന്നതുമായ ദിവസം ഹിന്ദുധർമ്മങ്ങളിൽ   വലിയ പ്രാധാന്യം നൽകുന്നു.  അക്ഷയതൃതീയ അന്നാണ് കൃതയുഗം ആരംഭിച്ചിട്ടുള്ളത് എന്നും അന്ന് അനുഷ്്ഠിക്കുന്ന കർമങ്ങളുടെ ഫലം അക്ഷയമാകയാലാണ് ആ തിഥിക്ക് അക്ഷയതൃതീയ എന്നു പേരുണ്ടായതെന്നും മേൽ ഉദ്ധരിച്ചതിൽനിന്നു മനസ്സിലാക്കാം. യുഗാദിതിഥികളിൽ ശ്രാദ്ധം പിതൃക്കൾക്കു പ്രത്യേകം പ്രീതികരമായതുകൊണ്ട് അക്ഷയതൃതീയ ഈ വക കർമങ്ങൾക്കു ഏറ്റവും പറ്റിയതാണ്.

മുൻ ജനനത്തിൽ ഒരു വ്യക്തി സത്കർമ്മങ്ങൾ (കർമ്മങ്ങൾ) ചെയ്തിട്ടുണ്ടെങ്കിൽ, അയാൾ ചെയ്ത പാപങ്ങൾ കുറയ്ക്കുകയും, അദ്ദേഹത്തിൻറെ ഔദാര്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. തത്ഫലമായി, സ്വർഗത്തിലേക്ക് പോകാൻ കഴിയും. എന്നിരുന്നാലും, മാനുഷരുടെ ലക്ഷ്യം സ്വർഗ്ഗത്തെ പ്രാപിക്കുകയല്ല, മറിച്ച് ദൈവവുമായി (മോക്ഷo) ലയിപ്പിക്കാൻ വേണ്ടിയാണ്. അതിനാൽ, അന്വേഷകൻ ദൈവത്തിന് (സാത്ത) അല്ലെങ്കിൽ യോഗ്യനായ വ്യക്തിക്ക് സംഭാവന നൽകണം

വിഷ്ണുധർമസൂത്രത്തിലാണ് അക്ഷയതൃതീയയെക്കുറിച്ചുള്ള ആദ്യത്തെ പരാമർശം കാണുന്നത്. അന്ന് ഉപവസിക്കുകയും വിഷ്ണുവിന് അന്നം നിവേദിക്കുകയും പിന്നീട് അതുകൊണ്ട് അഗ്നിയെ പ്രീതിപ്പെടുത്തിയശേഷം ദാനം ചെയ്യുകയും വേണമെന്ന് അതിൽ പ്രസ്താവിച്ചിട്ടുണ്ട്. സർവപാപമോചനമാണു ഫലം. അന്നേ ദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കും. മത്സ്യപുരാണത്തിലും (അധ്യാ. 65) നാരദീയപുരാണത്തിലും (അധ്യാ. 1) അക്ഷയതൃതീയയെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. ഭവിഷ്യോത്തരത്തിലും (അധ്യാ. 30: 2-3) അന്നു ചെയ്യപ്പെടുന്ന സ്നാനം, ദാനം, ജപം, ഹോമം, സ്വാധ്യായം, പിതൃതർപ്പണം എന്നീ കർമങ്ങൾ അക്ഷയഫലപ്രദമാണെന്നു പറഞ്ഞിരിക്കുന്നു.

സ്നാനം, ദാനം, തപോ, ഹോമഃ
സ്വാധ്യായഃ പിതൃതർപ്പണം,
യദസ്യാം ക്രിയതേ കിഞ്ചിത്
സർവം സ്യാത്തദിഹാക്ഷയം.
അദൌ കൃതയുഗസ്യേയം
യുഗാദിസ്തേന കഥ്യതേ.
അസ്യാം തിഥൌ ക്ഷയമുപൈതി ഹുതം ന ദത്തം
തേനാക്ഷയാ ച മുനിഭിഃ കഥിതാ തൃതീയാ'.
-(ഭവിഷ്യോത്തരം 30.19)

വരൾച്ചയിൽ വേവുന്ന ഭൂമിക്കു സാന്ത്വനസ്പർശമായി ഭഗീരഥമുനിയുടെ തപസ്സിലൂടെ ഗംഗാനദി സ്വർഗത്തിൽ നിന്നു ഭൂമിയിലേക്ക് ഒഴുകിയെത്തിയത് അക്ഷയ തൃതീയ ദിനത്തിലാണെന്നാണു വിശ്വാസം. ഭൂമിയിൽ സമസ്ത ഐശ്വര്യവും പകർന്നു നൽകിയ ഗ ംഗാദേവിയുടെ ആഗമനദിനത്തിനു മഹത്ത്വം അന്നു മുതൽ കൽപിച്ചു പോന്നു. പരശുരാമൻ ജനിച്ചത് അക്ഷയതൃതീയയിലാകയാൽ ആ ദിവസം പരശുരാമരൂപമുണ്ടാക്കി പൂജിക്കുന്ന സമ്പ്രദായം ഭാരതത്തിലെങ്ങുമുണ്ട്. അക്ഷയതൃതീയയ്ക്ക് എല്ലാ ക്ഷേത്രങ്ങളിലുംതന്നെ വിശേഷാൽ പൂജകൾ നടക്കാറുണ്ട്.

അക്ഷയ എന്ന വിശേഷണം ചില പ്രത്യേകവിശ്വാസങ്ങളെ ആധാരമാക്കി ചതുർഥി, സപ്തമി, അമാവാസി തുടങ്ങിയ തിഥികളോടും ചേർത്തു പ്രയോഗിക്കാറുണ്ട്. ചൊവ്വാഴ്ചയും ശുക്ളചതുർഥിയും കൂടിയത് അക്ഷയചതുർഥിയും ഞായറാഴ്ചയും കറുത്തവാവും ചേർന്നത് അക്ഷയ-അമാവാസിയുമായി കരുതിപ്പോരുന്നു. ഈ ദിവസങ്ങളിൽ ചെയ്യുന്ന പുണ്യകർമങ്ങളുടെ ഫലം ക്ഷയമില്ലാത്തതാണെന്ന സങ്കല്പമാണ് ഈ സംജ്ഞകൾക്ക് ആസ്പദം.





















പൂജ - സമയ ക്രമം - 

സമയം - രാവിലെ 6 മുതൽ 8.30 വരെ 
ഏറ്റവും പ്രധാന ദർശന സമയം - പ്രസന്ന പൂജ സമയം (രാവിലെ 8.00 ന് )

അക്ഷയ ത്രിതീയ ദിനത്തിലെ ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ എണ്ണാപണ സമർപ്പണം രാവിലെ 6 മുതൽ 9 വരെയും വൈകിട്ട് 5 മുതൽ ശ്രീകോവിൽ അടക്കുന്നവരെ മാത്രം ആയിരിക്കും നടക്കുക 

രാവിലെ മുതൽ ഉച്ചക്ക് 12 വരെ ലളിതാസഹസ്രനാമ യജഞ൦ ഉണ്ടായിരിക്കും. ലളിതാസഹസ്രനാമം ക്ഷേത്രത്തിൽ വന്നു ചൊല്ലുവാൻ ക്ഷേത്രത്തിൽ വന്നു സാധിക്കുന്നവർ  ക്ഷേത്രത്തിലോ ഫോൺ മുഖേനെയോ പേര് രജിസ്റ്റർ ചെയ്യുക. 

ക്ഷേത്രത്തിലെ പ്രധാന വഴിപാട് - ജന്മ മാസ പൂജ

വഴിപാട് ഇനങ്ങൾ - VAZHIPADU Offerings

കുറിപ്പ് :

ക്ഷേത്രത്തിലേക്ക് പൂക്കൾ കൊണ്ടുവരുന്നവർ ചുവന്നതും, കടും നിറം ഉള്ള പൂക്കളും കൊണ്ട് വരൻ പാടില്ല, പശയുള്ള പൂക്കളും ദേവിക്ക് സമർപ്പിക്കാൻ പാടില്ല.

പട്ട് സമർപ്പണം നടത്തുന്നവർ മഞ്ഞ പട്ട് കൊണ്ടുവരണം (ചുമന്ന പട്ട് കൊണ്ട് വരാൻ പാടില്ല)

വിദ്യാ മന്ത്ര൦  (സരസ്വതി മന്ത്ര൦) പുഷ്പാഞ്ജലി നടത്തുന്ന കുട്ടികൾ പേരും, നാളും, പഠിക്കുന്ന ക്ലാസും പുഷ്പാഞ്ജലി എഴുതുമ്പോൾ തന്നെ പറയേണ്ടതാണ്.

ദേവിക്ക് / ഗണപതിക്ക്‌ തേങ്ങ മുട്ടുവാൻ കൊണ്ടുവരുന്നവർ തേങ്ങ വൃതിയാക്കി കഴുകി കൊണ്ടുവരണം.

മംഗല്യത്തിന് വേണ്ടി  നടത്തുന്ന എണ്ണപുടവയും ഇരട്ട താലിയും സമർപ്പിക്കാൻ ക്ഷേത്രത്തിൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഗണപതി ഹോമം മാസ പൂജാ ദിവസം മാത്രം.

ദേവിക്ക് മറ്റു സ്പെഷ്യൽ പൂജകൾ നടത്താൻ താൽപര്യമുള്ളവർ മുൻകൂട്ടി ക്ഷേത്രത്തിൽ വഴിപാട് ബുക്ക് ചെയ്യേണ്ടതാണ്.

ഉദ്ധിഷ്ഠകാര്യാ പൂജ നടത്താനുള്ളവർ ആദ്യം  മേൽശാന്തിയുമായി സംസാരിച്ചതിന് ശേഷം ക്ഷേത്രത്തിൽ വഴിപാട് ബുക്ക് ചെയ്യുക.

കൂടുതൽ വിവരങ്ങൾ അറിയുന്നതിനുവേണ്ടി ക്ഷേത്രം ഫോൺ നമ്പറിലോ നേരിട്ടോ അനോഷിക്കുക .


ക്ഷേത്രം അഡ്രസ്സ് .

സെക്രട്ടറി,
കേരള മൂകാംബിക ശ്രീ മുളവള്ളിക്കാവ് ദേവി ക്ഷേത്രം
NUP വിദ്യാലത്തിന്  & NSS കരയോഗം ഹാളിനു സമീപം
വെസ്റ്റ് കൊരട്ടി, P.O. മാമ്പ്ര, തൃശ്ശൂർ-680308. Ph.9947420782

ക്ഷേത്രത്തിലേക്ക് എത്തിച്ചേരാൻ : 

ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും വെസ്റ്റ് കൊരട്ടി ബസിലോ, വെസ്റ്റ് കൊരട്ടി കൂടി അന്നമനട പോകുന്ന ബസിലോ, വെസ്റ്റ് കൊരട്ടി കൂടി വാപറമ്പ് വഴി പോകുന്ന അന്നമനട  പോകുന്ന ബസിലോ കേറി മുളവള്ളിക്കാവ് ബസ് സ്റ്റോപ്പിൽ ഇറങ്ങുക. ബസ് സ്റ്റോപ്പിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള ദിശാ ബോർഡ് കാണാവുന്നതാണ്.

അന്നമനട ബസ് സ്റ്റാൻഡിൽ നിന്നും വെസ്റ്റ് കൊരട്ടി ബസിലോ, വെസ്റ്റ് കൊരട്ടി കൂടി ചാലക്കുടിക്ക്   പോകുന്ന ബസിലോ, വെസ്റ്റ് കൊരട്ടി കൂടി വാപറമ്പ് വഴി പോകുന്ന ചാലക്കുടിക്ക്   പോകുന്ന ബസിലോ കേറി മുളവള്ളിക്കാവ് ബസ് സ്റ്റോപ്പിൽ ഇറങ്ങുക. ബസ് സ്റ്റോപ്പിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള ദിശാ ബോർഡ് കാണാവുന്നതാണ്.

അങ്കമാലി ഭാഗത്തുനിന്ന് വരുന്നവർ ചിറങ്ങര സ്റ്റോപ്പിലോ  പൊങ്ങത്തെ  സ്റ്റോപ്പിലോ ഇറങ്ങി ഓട്ടോ പിടിച്ചാൽ മുളവള്ളിക്കാവ് ക്ഷേത്രത്തിൽ എത്തി ചേരാവുന്നതാണ്. ( ചിറങ്ങര, പൊങ്ങം - ക്ഷേത്രം 3.5 കിലോമീറ്റർ )