108 ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദേവി ക്ഷേത്രങ്ങളിൽ
ഒന്നാണ് കേരള മൂകാംബിക ശ്രീ മുളവള്ളിക്കാവ് ദേവി (സ്വയംഭൂ) ക്ഷേത്രം. (77 മത് ).
പുരാണകഥാപാത്രമായ പരശുരാമൻ കണ്ടെത്തിയതാണെന്നു വിശ്വസിക്കപ്പെടുന്നു. നാടിൻറെ ക്ഷേമ ഐശ്വര്യങ്ങൾക്കും കാലങ്ങൾക്കും ദേശാന്തരങ്ങള്ക്കുമപ്പുറത്തു
തലമുറകളുടെ ഭൂത വർത്തമാന കാലങ്ങളിൽ ഐശ്വര്യസമൃദ്ധമായ അനുഗ്രഹങ്ങൾ നനൽകി
ഭാവികാലത്തെ സമ്പന്നമാക്കുന്ന ആദിപരാശക്തി വാണരുളുന്ന ഇടമാണ് കേരള മൂകാംബിക
ശ്രീ മുളവള്ളിക്കാവ് ദേവി ക്ഷേത്രം. ശ്രീ മുളവള്ളിക്കാവ് ദേവി ക്ഷേത്രത്തിന് മുളവള്ളിക്കാവ് സരസ്വതി ക്ഷേത്രം എന്നും കേരള മൂകാംബിക ക്ഷേത്രം എന്നും വിളിക്കുന്നു.
ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കൊരട്ടിയുടെ യഥാർത്ഥ ഹൃദയഭൂമി
ആയ ഇപ്പോഴത്തെ കൊരട്ടി പടിഞ്ഞാറെ മുറിയിലാണ് (വെസ്റ്റ് കൊരട്ടി).
മുളവള്ളിക്കാവ് ദേവി (സ്വയംഭൂ) ക്ഷേത്രത്തിന് ഇടത് ഭാഗത്ത് വിഷ്ണു ക്ഷേത്രവും വലതു
ഭാഗത്ത് മഹാദേവ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. മറ്റൊരു പ്രധാനപെട്ട ഒരു
കാര്യം 11 ദേവി ക്ഷേത്രത്തിനു നടുവിലാണ് മുളവള്ളിക്കാവ് ദേവി (സ്വയംഭൂ) ക്ഷേത്രം
സ്ഥിതി ചെയ്യുന്നത് എന്നതാണ്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനു സമാനമായ
കാര്യങ്ങൾ ആണ് ഇവിടെ ഉള്ളത്.കൊല്ലൂർ മൂകാംബികയിലേതു പോലെ ദേവി സ്വയംഭൂ ആയ ഭക്തർക്ക് ദർശനം നൽകുന്നു. ദേവിയെ രഥത്തിൽ ആണ് എഴുനെള്ളിക്കേണ്ടത്. ഇവിടെ നെയ്‌വിളക്കിനു വളരെ ഏറെ പ്രാധാന്യം ഉണ്ട്. അത്താഴപൂജക്ക് ശേഷം കഷായം കൊടുത്തിരുന്നു. കൊമ്പനാന ക്ഷേത്രത്തിൽ കടത്തുന്നത് നിഷിദ്ധമാണ്. വെടിക്കെട്ട് പാടില്ല. വിദ്യാ ദേവതയായ സരസ്വതിയുടെ പൂർണ സാന്നിദ്ധ്യം , ധനദേവതയായ ശ്രീ ലക്ഷ്മി ദേവിയുടെയും പ്രപഞ്ച ആദിദേവതയായ ആദി പരാശക്തിയുടെയും സാന്നിദ്ധ്യം മുളവള്ളിക്കാവ് ദേവി ക്ഷേത്രത്തെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനോട് ഉപമിക്കുന്നു. അതിനാൽ കേരളത്തിലെ മൂകാംബിക ക്ഷേത്രമായി മുളവള്ളിക്കാവ് അറിയപ്പെടുന്നു.
പരശുരാമക്ഷേത്ര യാത്രയുടെ സമയത്ത് 108 ദുർഗ്ഗാ ക്ഷേത്രങ്ങളും 108
ശിവാലയങ്ങളും കേരളത്തിന് പരശുരാമൻ നൽകിയിട്ടുണ്ട്. അതിൽ പ്രസിദ്ധമായ ഒന്നാണ് മുളംകാടുകളാൽ ചുറ്റപെട്ടുകിടന്ന കൊരട്ടി ദേശത്ത് ആദിപരാശക്തിയുടെ ചൈതന്യവും
തൊട്ടടുത്ത് തന്നെ പുണ്യ തീർത്ഥകുളവും പരശുരാമൻ തന്ടെ ദിവ്യ ദൃഷ്ടിയിൽ
കാണുകയും അവിടെ ആദി പരാശക്തിക്ക് വേണ്ടി ഒരു
ക്ഷേത്രം ഉണ്ടാക്കാനായി രാജാവിനോട് പരശുരാമൻ നിർദേശിക്കുകയും ചെയ്തു. ക്ഷേത്രത്തിലെ പൂജാദികർമ്മ കർമ്മകൾക്കുവേണ്ടി വടക്കുദേശത്തുനിന്ന് ബ്രാഹ്മണരെ
വരുത്തി അവരെ പുനരധിവസിപ്പിച്ചു ക്ഷേത്ര ഊരാഴ്മ നൽകുകയും, ഈ ബ്രാഹ്മണരെ കൊരട്ടി ബ്രാഹ്മണരെന്നു
വിളിച്ചുപോന്നു. ക്ഷേത്ര സുരക്ഷ തറമേൽ കളരിക്കാർക്ക് നൽകുകയും ചെയ്തു.
ഇവിടെ രാജാവ് ഭവ്യമായ ഒരു ക്ഷേത്രം ഉണ്ടാക്കുകയും ബ്രാഹ്മണർ
ആദിപരാശക്തിക്കു പ്രതേക പൂജകൾ നടത്തി. ഈ പൂജകൾ എല്ലാം കൊല്ലൂർ മൂകാംബിക
ക്ഷേത്രത്തിലെ പൂജാ വിധികളോട് വളരെ സാമ്യം ഉണ്ടായിരുന്നു. കാരണം അവരെല്ലാം കർണാടകയിലെ ബ്രാഹ്മണരായിരുന്നു . ഇവിടെ ദേവി ശംഖു
ചക്ര ഗദ പത്മം എന്നിവ ധരിച്ച ആദി പരാശക്തിയുടെ രൂപത്തിൽ (സരസ്വതി,
ലക്ഷ്മി, ദുർഗ്ഗാ എന്നി ദേവിമാർ ഒരു ശിലയിൽ കുടികൊള്ളുന്നു).
ആത്മാർത്ഥതയോടെയും നിസ്വാർത്ഥമായും പ്രാർഥിക്കുന്ന തീർത്ഥാടകർക്ക്
ആരോഗ്യവും സമ്പത്തും എല്ലാം അനുഗ്രഹങ്ങളും നൽക്കപ്പെടുകയും ചെയ്യുന്നു. .
പഴയ കൊരട്ടി ദേശം എന്നത് പടിഞ്ഞാറ് ഐരാണികുളം വരെയും കിഴക്ക് സഹ്യപർവതം വരെയും വടക്ക് ചാലക്കുടി വരെയും തെക്ക് അങ്കമാലി വരെയും വ്യാപിച്ച് കിടന്നിരുന്നു. ക്ഷേത്ര നിർമാണ ശേഷം രാജ്യത്തിനും ജനങ്ങൾക്കും ഐശര്യവും സമ്പൽ സമൃദ്ധിയും കൈവരികയും ചെയ്‌തു. ഈ സമ്പൽ സമൃദ്ധിയുടെ പൊരുൾ മനസിലാക്കിയ ആസുരിക ശക്തികൾ ക്ഷേത്രത്തെ പൂർണമായും നശിപ്പിച്ച് ദേവിയെ ആഭിചാരത്താൽ ബന്ധനത്തിലാക്കുകയും ബ്രാഹ്മണരുടെ ഇല്ലം അഗ്നിക്കിരയാക്കി ബ്രാഹ്മണരെ നാടുകടത്തുകയും ചെയ്തു. അനവധി കാലം ക്ഷേത്രം ഈ അവസ്ഥയിൽ കിടന്നു. ക്ഷേത്രത്തിന്റെ ഈ ജീര്ണാവസഥ കാരണം നാടിനും ജനങ്ങൾക്കും ഒട്ടനവധി ദുരന്ത അനുഭവങ്ങൾ സഹിക്കേണ്ടിവരികയും തുടർന്ന് ഇന്നുള്ള ക്ഷേത്രേശ കുടുംബത്തിന് ക്ഷേത്രനിർമാണവും പൂജാദികൾ നടത്തുന്നതിനും ചുമതല കിട്ടുകയും അവരാൽ ആവും വിധം ഭംഗിയായി നടത്തികൊണ്ടുപോകുകയും ചെയ്തു. കാലപ്പഴക്കത്തിൽ ക്ഷേത്രേശ കുടുംബത്തിന് ക്ഷയം സംഭവിക്കുകയും ക്ഷേത്ര പൂജകൾ നടത്തികൊണ്ടുപോകുവാൻ സാധിക്കാതെ വരികയും ചെയ്തു. 2011 ഒക്ടോബർ 22 ന് അന്നത്തെ ക്ഷേത്രേശകുടുംബ കാരണവർ പാപ്പാട്ട് ഇല്ലത്ത് നാരായണൻ മൂസ് അവർകൾ ക്ഷേത്രഭരണം നാട്ടുകാർക്ക് സമർപ്പിക്കുകയും ചെയ്തു. ഇന്ന് ക്ഷേത്രം കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ
നാട്ടുകാരിൽ നിന്നും തിരഞ്ഞെടുത്ത സമിതിയാണ് ഭരിക്കുന്നത്. 2012 മാർച്ച് മാസം അനവധി കാലങ്ങളായി മുടങ്ങി കിടന്നിരുന്നനടത്തിയ മകം തൊഴൽ മഹോത്സവത്തിൽ ക്ഷേത്രത്തിൽ അനവധി കാലങ്ങളായി മുടങ്ങി കിടന്നിരുന്ന ബ്രാഹ്മിണിപാട്ട് പുനരാരംഭിച്ചു. അന്നുമുതലാണ് ക്ഷേത്രത്തിന്റെ ഉയർത്തെഴുനേൽപ്പ് ഉണ്ടായത്.
മുളവള്ളിക്കാവ് ദേവി (സ്വയംഭൂ) ക്ഷേത്രത്തിന്റെ പ്രത്യേകതകൾ അനവധിയാണ്. സ്വയംഭൂവായി ദുർഗ്ഗയും ലക്ഷ്മിയും സരസ്വതിയും ഏക ശിലാരൂപത്തിൽ അനുഗ്രഹം വർഷിക്കുന്ന ദേവി, ക്ഷേത്രത്തിൽ സ്ത്രികളാണ് പുരുഷന്മാരേക്കാൾ കൂടുതൽ വരുന്നതും തൊഴുന്നതും. ഇവിടെ തൊഴുത് പ്രാർത്ഥിച്ചാൽ മാറാത്ത സ്ത്രീ ജന്യ രോഗങ്ങൾ ഇല്ല എന്നത് ദേശവാസികളായ സ്ത്രീകൾക്ക് അനുഭവമുള്ളതാണ്. ഏതു കാര്യവും തുടക്കം കുറിക്കാൻ ഉത്തമമായ സങ്കേതമാണ് ഈ ക്ഷേത്രം. അക്ഷയ ത്രിതീയ, എഴുത്തിനിരുത്ത് (വിജയദശമി), കാർത്തിക വിളക്ക്, മകം തൊഴൽ, എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ.
ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ പങ്കെടുക്കുന്നത് മകം തൊഴൽ മഹോത്സവത്തിനാണ്. അനവധി സ്ത്രീകളാണ് രാവിലെ മുതൽ മകം തൊഴാൻ നാനാ ദിക്കിൽ നിന്നും ക്ഷേത്രത്തിലേക്കു എത്തിച്ചേരുക.
മകം തൊഴലിന് ഒരു ചരിത്രമുണ്ട് നൂറു നൂറ്റി അമ്പത് വർഷങ്ങൾക്ക് മുൻപ് ഇല്ലത്തെ അന്നത്തെ കാരണവരും അന്തർജ്ജനവും എല്ലാ വർഷവും ചോറ്റാനിക്കരയിൽ മകം തൊഴാൻ പോയിരുന്നു. ചോറ്റാനിക്കര ദേവിയുടെ കൃപകൊണ്ടാണ് സന്താനങ്ങൾ ഇല്ലാതിരുന്ന അന്തർജ്ജനത്തിന് മക്കൾ ഉണ്ടായത്. അന്ന് മുതൽ മുടങ്ങാതെ ചോറ്റാനിക്കര മകം തൊഴാൻ രണ്ടു പേരും പോയിരുന്നു. ചോറ്റാനിക്കരെ വരെ നടന്നു വേണം പോകാൻ, അന്തർജ്ജനത്തിന് വയസ്സായി നടക്കാൻ പറ്റാത്ത അവസ്ഥയായി, മകം വരാൻ പോകുന്നു.. ദേവിയെ കണ്ടു തൊഴാൻ പറ്റില്ലല്ലോ എന്ന വ്യസനം വളരെ ആയി .അന്തർജനം പറഞ്ഞു നിങ്ങൾ പൊക്കൊളു എനിക്ക് ഇനി ദേവിയെ മകത്തിന് എനിക്ക് തൊഴാൻ പറ്റില്ലാന്നാ തോന്നണേ എന്ന് പറഞ്ഞ് കിടന്നു.അന്ന് രാത്രി ദേവി സൗപ്ന ദർശനം കൊടുത്തു ഞാൻ നിങ്ങടെ ക്ഷേത്രത്തിൽ തന്നെ ഉണ്ടല്ലോ, പിന്നെ എന്തിനാ വിഷമിക്കുന്നെ എന്നായി. മകം തൊഴൽ ദിവസം എന്നെ ഇവിടെ തൊഴുതാൽ മതി എന്നും പറഞ്ഞു അപ്രത്യക്ഷമായി. അന്ന് മുതലാണ് മുളവള്ളിക്കാവിൽ മകം തൊഴൽ ആഘോഷിച്ച് തുടങ്ങിയത്. അന്നാണ് ദേവിക്ക് കലശം, ബ്രാഹ്മിണി പാട്ടും മറ്റും നടക്കുന്നത്. ദേവിക്ക് അന്നദാന വഴിപാടും പറ വഴിപാടും ആണ് അന്ന് പ്രധാനം.

ഇവിടുത്തെ ഉപദേവൻ ഗണപതിയാണ് ദേവിയുടെ സംരക്ഷണ ചുമതല വഹിക്കുന്ന വിഗ്നേശ്വരനാണ് ഇവിടത്തെ ഗണപതിയുടെ ഭാവം. ശനിദോഷം മാറ്റുന്ന ഗണപതി എന്നാണ് മുളവള്ളിക്കാവിലെ ഗണപതി അറിയപ്പെടുന്നത്. കർക്കിടക മാസം നടത്തുന്ന അഷ്ടദ്രവ്യ ഗണപതിഹോമം നാനാ ദിക്കിൽനിന്നും ജനങ്ങൾ പങ്കെടുക്കുന്നു. ഇവിടെ ഗണപതിഹോമം നടത്തുക വഴി ശനിദശാദോഷം ചാരവശാൽ ഉള്ള ശനിദോഷം എന്നിവയും മുളവള്ളിക്കാവ് ഗണപതി മാറ്റുമെന്നാണ് ഐതിഹ്യം.
ദേവപ്രശ്ന ചിന്തയിൽ ദേവിയുടെ ഭാവത്തെ കുറിച്ച് പറഞ്ഞത് ഞാൻ തന്നെയാണ് പഞ്ചഭൂതങ്ങൾ, ഞാൻ തന്നെയാണ് ആദിയും അന്തവും, അതുപോലെ ബ്രഹ്മ്മാവിന് പദ്മം കൊടുത്തതും, മഹാവിഷ്ണുവിന് സുദർശന ചക്രം കൊടുത്തതും, മഹാദേവന് ത്രിശൂലം കൊടുത്തതും ഞാൻ തന്നെ എന്നാണ്. ഇതിന് സമർഥിക്കാൻ വേണ്ടി ലളിതാസഹസ്രനാമത്തിലെ താഴെ കാണുന്ന ശ്ലോകമാണ് പറഞ്ഞത്
സൃഷ്ടികർത്രി ബ്രഹ്മരൂപ ഗോപ്ത്രി ഗോവിന്ദരൂപിണി
സംഹാരിണി രുദ്രരൂപാ തിരോധനകാരീശ്വരി
അതുപോലെ ക്ഷേത്രത്തെ കുറിച്ച് അറിയാൻ കഴിഞ്ഞത് സകല അംഗങ്ങളോടെയും പ്രൊഡിയോടെയും ഉള്ള ഒരു മഹത് ക്ഷേത്രം നിലനിന്നിരുന്നു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേതുപോലെ അത്താഴപൂജക്ക് ശേഷം ഭക്തജനങ്ങൾക്ക് പ്രതേക രീതിയിൽ തയ്യാറാക്കിയ ദേവിക്ക് നേദിച്ച കാഷായ നിവേദ്യം വിതരണം ചെയ്തിരുന്നു. അസുഖങ്ങൾ മാറാൻ വേണ്ടി എവിടെ തൊഴുത് പ്രാർത്ഥികുന്നത് അസുഖനിവാരണത്തിന് ഉത്തമമാണ്. ക്ഷേത്ര ശീവേലിക്ക് സ്വർണ്ണം കൊണ്ടുള്ള തിടമ്പ് എഴുന്നള്ളിച്ചിരുന്നു. ആ തിടമ്പ് പ്രതേകം തയ്യാറാക്കിയ രഥത്തിലാണ് എഴുന്നള്ളിച്ചിരുന്നത്. ദേവിക്കു വേണ്ടി പ്രതിക്ഷണത്തിനു ഉപയോഗിക്കുന്ന കേരളത്തിലെ ആദ്യത്തെ രഥം ആയിരുന്നു ഇത്. ക്ഷേത്രത്തിൽ ആനകൾക്ക് പ്രവേശനം നിഷിദ്ധമാണ്. രാത്രികാലങ്ങളിൽ അടുത്തുള്ള 11 ദേവി ക്ഷേത്രങ്ങളിൽ നിന്ന് ഭൂതഗണങ്ങളോടെ ദേവിമാരുടെ പോക്കുവരവ് നടക്കുന്നതായും തെളിഞ്ഞിരുന്നു.

പൂജ - സമയ ക്രമം
പൂജ - ഞായറാഴ്ച മാത്രം
സമയം - രാവിലെ 6 മുതൽ 8.15 വരെ
ഏറ്റവും പ്രധാന ദർശന സമയം - പ്രസന്ന പൂജ സമയം (രാവിലെ 7.45 ന് )
കുറിപ്പ് :
ക്ഷേത്രത്തിലേക്ക് പൂക്കൾ കൊണ്ടുവരുന്നവർ ചുവന്നതും, കടും നിറം ഉള്ള പൂക്കളും കൊണ്ട് വരൻ പാടില്ല, പശയുള്ള പൂക്കളും ദേവിക്ക് സമർപ്പിക്കാൻ പാടില്ല.
പട്ട് സമർപ്പണം നടത്തുന്നവർ മഞ്ഞ പട്ട് കൊണ്ടുവരണം (ചുമന്ന പട്ട് കൊണ്ട് വരാൻ പാടില്ല)
വിദ്യാ മന്ത്ര൦ (സരസ്വതി മന്ത്ര൦) പുഷ്പാഞ്ജലി നടത്തുന്ന കുട്ടികൾ പേരും, നാളും, പഠിക്കുന്ന ക്ലാസും പുഷ്പാഞ്ജലി എഴുതുമ്പോൾ തന്നെ പറയേണ്ടതാണ്.
എഴുത്തിനിരുത്തിന് വരുന്നവർ ക്ഷേത്രത്തിൽ പ്രസന്ന പൂജക്ക് മുൻപ് എത്തിച്ചേരേണ്ടതാണ്.
ഗണപതിക്ക് തേങ്ങ മുട്ടുവാൻ കൊണ്ടുവരുന്നവർ തേങ്ങ വൃതിയാക്കി കഴുകി കൊണ്ടുവരണം.
മംഗല്യത്തിന് വേണ്ടി നടത്തുന്ന എണ്ണപുടവയും ഇരട്ട താലിയും സമർപ്പിക്കാൻ ക്ഷേത്രത്തിൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ഗണപതി ഹോമം മാസ പൂജാ ദിവസം മാത്രം.
ദേവിക്ക് മറ്റു സ്പെഷ്യൽ പൂജകൾ നടത്താൻ താൽപര്യമുള്ളവർ മുൻകൂട്ടി ക്ഷേത്രത്തിൽ വഴിപാട് ബുക്ക് ചെയ്യേണ്ടതാണ്.
ഉദ്ധിഷ്ഠകാര്യാ പൂജ നടത്താനുള്ളവർ ആദ്യം മേൽശാന്തിയുമായി സംസാരിച്ചതിന് ശേഷം ക്ഷേത്രത്തിൽ വഴിപാട് ബുക്ക് ചെയ്യുക.
കൂടുതൽ വിവരങ്ങൾ അറിയുന്നതിനുവേണ്ടി ക്ഷേത്രം ഫോൺ നമ്പറിലോ നേരിട്ടോ അനോഷിക്കുക .
അഡ്രസ്സ് .
കേരള മൂകാംബിക ശ്രീ മുളവള്ളിക്കാവ് ദേവി ക്ഷേത്രം
NUP വിദ്യാലത്തിന് & NSS കരയോഗം ഹാളിനു സമീപം
വെസ്റ്റ് കൊരട്ടി, P.O. മാമ്പ്ര, തൃശ്ശൂർ-680308. Ph.9947420782
ക്ഷേത്രത്തിലേക്ക് എത്തിച്ചേരാൻ :
ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും വെസ്റ്റ് കൊരട്ടി ബസിലോ, വെസ്റ്റ് കൊരട്ടി കൂടി അന്നമനട പോകുന്ന ബസിലോ, വെസ്റ്റ് കൊരട്ടി കൂടി വാപറമ്പ് വഴി പോകുന്ന അന്നമനട പോകുന്ന ബസിലോ കേറി മുളവള്ളിക്കാവ് ബസ് സ്റ്റോപ്പിൽ ഇറങ്ങുക. ബസ് സ്റ്റോപ്പിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള ദിശാ ബോർഡ് കാണാവുന്നതാണ്.
അന്നമനട ബസ് സ്റ്റാൻഡിൽ നിന്നും വെസ്റ്റ് കൊരട്ടി ബസിലോ, വെസ്റ്റ് കൊരട്ടി കൂടി ചാലക്കുടിക്ക് പോകുന്ന ബസിലോ, വെസ്റ്റ് കൊരട്ടി കൂടി വാപറമ്പ് വഴി പോകുന്ന ചാലക്കുടിക്ക് പോകുന്ന ബസിലോ കേറി മുളവള്ളിക്കാവ് ബസ് സ്റ്റോപ്പിൽ ഇറങ്ങുക. ബസ് സ്റ്റോപ്പിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള ദിശാ ബോർഡ് കാണാവുന്നതാണ്.
അങ്കമാലി ഭാഗത്തുനിന്ന് വരുന്നവർ ചിറങ്ങര സ്റ്റോപ്പിലോ പൊങ്ങത്തെ സ്റ്റോപ്പിലോ ഇറങ്ങി ഓട്ടോ പിടിച്ചാൽ മുളവള്ളിക്കാവ് ക്ഷേത്രത്തിൽ എത്തി ചേരാവുന്നതാണ്. ( ചിറങ്ങര, പൊങ്ങം - ക്ഷേത്രം 3.5 കിലോമീറ്റർ )
Location google map
Location google map