Total Pageviews

Vidhya Mandrarchana - Koratty Sree Mulavallikav Devi Temple

സരസ്വതി ക്ഷേത്രമായ
കൊരട്ടി മുളവള്ളിക്കാവിൽ 
വിദ്യാമന്ത്ര അർച്ചനയും
ദോഷപരിഹാര പൂജയും 
2024 ജൂൺ 2 ഞായറാഴ്ച്ച  
രാവിലെ 7.30 ന് 

പ്രിയ വിദ്യാര്‍ത്ഥികളേ / മാതാപിതാക്കളെ,

ഒരു വ്യക്തിയുടെ ജീവിതത്തിലെ സർവ്വ നേട്ടങ്ങളുടെയും അടിസ്ഥാനം ജ്ഞാനമാണ്. വിദ്യാ ദേവതയുടെ അനുഗ്രഹം തേടി വിദ്യാർത്ഥികൾ വിദ്യാ ദേവതയെ പൂജിക്കുകയാണ് ഈ സത്കർമ്മത്തിലൂടെ ചെയ്യുന്നത്. ആരെയും മാനിക്കാതെ, എന്തിനെയും ധിക്കരിച്ച്‌ ജീവിക്കാനുള്ള ഒരു പരിശീലിനമായി വിദ്യാഭ്യാസം തരം താഴുമ്പോൾ വ്യക്തിബന്ധം നഷ്ടപെട്ട ഒരു സമൂഹം രൂപാന്തരപ്പെടുകയിരുന്നുവെന്ന് മനസിലാക്കാൻ മുതിർന്നവർക്കും കഴിയാതെ വന്നു.

എല്ലാ ഐശ്വര്യങ്ങളൂം നേട്ടങ്ങളും വിദ്യാഭ്യാസത്തിലൂടെയാണെന്ന് അറിയാവുന്ന മാതാപിതാക്കൾ എല്ലാം നഷ്ടപ്പെടുന്നതും അറിവിന്ടെ വൈകല്യം മൂലമാണെന്ന സത്യം വിസ്മരിക്കപ്പെട്ടിരിക്കുന്നു. പ്രസ്നങ്ങളുടെ നടുവിൽ പകച്ചുനിൽക്കുന്ന വിദ്യാർത്ഥി സമൂഹത്തെയാണ് ഈ ആധുനികയുഗത്തിൽ നമുക്ക് കാണാൻ കഴിയുന്നത് . ജീവിതത്തിന്റെ എല്ലാ തലങ്ങളിലും വിജയിക്കുവാൻ ഈശ്വര സഹായം കൂടിയേ കഴിയൂ എന്ന സത്യം മുന്നിൽ വച്ചാണ് കേരള ക്ഷേത്ര സംരക്ഷണ സമിതി ഈ യജ്ഞവും അർച്ചനയും സംഘടിപ്പിക്കുന്നത്. പഠനസമയത്ത്‌  കുട്ടികൾക്കുണ്ടാകുന്ന ഭയം പരാജയ ബോധത്തിൽനിന്ന് ഉടലെടുക്കുന്ന ആത്മഹത്യാ പ്രവണത , പഠനത്തിൽ ശ്രദ്ധയില്ലായ്‌മ, അലസത, പഠിച്ചത് വേണ്ട സമയത്ത്‌ ഓർമ്മ വരാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾക്ക് പ്രതിവിധിയായി നടത്തുന്ന ഈ പുണ്യകർമ്മമാണ് ദോഷ പരിഹാര യജ്ഞത്തിലൂടെ നടത്തപ്പെടുന്നത് .

കേരളത്തില്‍ വളരെ കുറച്ച് ക്ഷേത്രങ്ങളാണ് വിദ്യാ ദേവതയായ സരസ്വതി ദേവിയുടെ പൂര്‍ണ സാന്നിദ്ധ്യമുള്ളത്. അതില്‍ ഒന്നാണ്  കൊരട്ടിയിലെ കേരള മൂകാംബിക ശ്രീ മുളവള്ളിക്കാവ് ദേവി ക്ഷേത്രം. വിദ്ധ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യായന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ  നേതൃത്വത്തില്‍ വിദ്യാ മന്ത്രാര്‍ച്ചന 2024 ജൂൺ 2 ഞായറാഴ്ച്ച  രാവിലെ 7.30 ന് കേരള മൂകാംബിക ശ്രീ മുളവള്ളിക്കാവ് ദേവി ക്ഷേത്രത്തില്‍ വിദ്യാ മന്ത്ര അർച്ചന മഹായജ്ഞ൦  നടത്തുന്നു. 

വിദ്യാ മന്ത്രാര്‍ച്ചനയില്‍ പങ്കെടുക്കുവാനും സരസ്വതി ദേവിയുടെ അനുഗ്രഹത്തിന് പാത്രീഭൂതരാകുവാനും എല്ലാ വിദ്യാര്‍ത്ഥികളേയും മാതാപിതാക്കളേയും ഭക്തജനങ്ങളേയും  വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

എന്ന്  പ്രസിഡന്‍റ് / സെക്രട്ടറി
മുളവള്ളിക്കാവ് ക്ഷേത്ര സംരക്ഷണ സമിതി 
         
കുറിപ്പ് :

ദോഷമുള്ള കൂറുകൾ / നക്ഷത്രങ്ങൾ

അശ്വതി, ഭരണി, കാർത്തിക - മേടകൂറ്

കാർത്തിക, രോഹിണി, മകയിരം - എടവകൂറ്

മകം, പൂരം, ഉത്രം - ചിങ്ങകൂറ്

വിശാഖം, അനിഴം, തൃക്കേട്ട - വൃശ്ചികകൂറ്

ഉത്രാടം, തിരുവോണം, അവിട്ടം - മകരകൂറ്

അവിട്ടം, ചതയം , പുരുരുട്ടാതി - കുംഭകൂറ്

പുരുരുട്ടാതി, ഉത്രട്ടാതി, രേവതി - മിനകൂറ്

ഈ കുറുകളിൽ ഉള്ള നക്ഷത്രക്കാർ ദോഷപരിഹാരം ചെയ്യേണ്ടതാണ് 


വിദ്യാര്‍ത്ഥികള്‍ 2024 , ജൂൺ 1 ന് മുൻപായി ക്ഷേത്രത്തിലോ ഫോൺ മുഖേനയോ , താഴെ കാണിച്ചിരിക്കുന്ന ലിങ്ക് മുഖേനെയോ പേര് രജിസ്റ്റർ ചെയ്യണം
 
https://forms.gle/iojEqm2bNdoei9iV7

അർച്ചനക്കാവശ്യമായ പൂക്കള്‍, ആചാര്യ ദക്ഷിണ , 2 ഇല എന്നിവ വിദ്യാര്‍ത്ഥികള്‍ കയ്യില്‍ കരുതുക.

വിദ്യാര്‍ത്ഥികള്‍ ക്ഷേത്രത്തില്‍ അര്‍ച്ചന തുടങ്ങുന്നതിന് മുന്‍പ്  എത്തിചേര്‍ന്ന് പേര്, നക്ഷത്രം, പഠിക്കുന്ന ക്ലാസ്സ് എന്നിവ ലിസ്റ്റില്‍ ഉണ്ടോ എന്ന് പരിശോധിക്കുക.

കുടുതൽ വിവരങ്ങൾക്ക് ക്ഷേത്രസമിതിയുമായി ബന്ധപ്പെടുക.

Phone ..

9995019614 - കാർത്തികേയൻ
9747059984 - ദിലീപ്
7558871555 - രതിഷ് 
9947038517 - ചന്ദ്രൻ
8592892009 - വിനോദ്
9895968168 - ഉണ്ണികൃഷ്ണൻ